Tuesday 3 September 2019

ലിറ്റില്‍കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ പൂക്കളം

Sunday 25 August 2019

നാഷണൽ പെൻകാക് സിലാട്ട് ചാംപ്യൻ ഷിപ്പിൽ നാലാം സ്ഥാനം


ഓഗസ്റ്റ് 19 മുതൽ 21 വരെ പഞ്ചാബ് അമൃത്സറിലേ ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ദേശീയ പെൻകാക് സി ലാട്ട് ചാംപ്യൻ ഷിപ്പിൽ പി ടി എം വൈ എച്ച് എസ് എസിലെ മുനീർ.വി (10-H), മുഹമ്മദ് ഷഹൽ (10-O) എന്നീ വിദ്യാർത്ഥികൾക്ക് നാലാം സ്ഥാനം ലഭിച്ചിരിക്കുന്നു. ഏഷ്യൻ ഗെയിംസിൽ ഉൾപ്പെട്ടതും മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ എന്നിവയുടെ അംഗീകാരമുള്ളതുമായ ഒരു ഇൻഡോനേഷ്യൻ ഗയിമാണ് പെൻകാക് സിലാട്ട്.



Friday 23 August 2019



രാജ്യപുരസ്കാര്‍ നേടിയ സ്കൗട്ട് ആന്റ് ഗൈഡ്സ് 


റിസ്‍വാന്‍
അന്‍സി
ഗോപികൃഷ്ണന്‍
മുഹമ്മദ് യാസിന്‍



Wednesday 7 August 2019



പഞ്ചായത്തുതല ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം




ചിങ്ങം ഒന്ന് കാര്‍ഷികദിനത്തോടനുബന്ധിച്ച് വിളയൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കാര്‍ഷിക ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃഷ്ണപ്രിയ പി (9H), ശ്രീരാഗ് പി പി (10J)- ഹൈസ്കൂള്‍ വിഭാഗം

അഭിരാമി.സി, ഹന്നത്ത് ജഹാൻ, സ്വാരിം അബ്ദുസമദ്  (ഒന്നും ,രണ്ടും, മൂന്നും സ്ഥാനങ്ങൾ)ഹയർസെക്കണ്ടറി വിഭാഗം




Thursday 1 August 2019


സ്‍കൂള്‍ കായികമേളക്ക് ഒരു വാം അപ്പ്



സ്‍കൂള്‍ കായികമേളക്ക് പങ്കെടുക്കുന്ന ക‍ുട്ടികള്‍ക്കായുള്ള പരിശിലനം ആരംഭിച്ചു. കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധം രാവിലെ 7മണിമുതല്‍ 8.30 വരെയും 4മണിമുതല്‍ 5 മണിവരെയുമാണ് പരിശിലനം. വിവിധവിഭാഗങ്ങളിലായി ന‍ൂറോളം കുട്ടികള്‍ പങ്കെടുക്കുന്നു.

Tuesday 30 July 2019


പുസ്തകമധുരം





പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന ആശയത്തിന്റെ ഭാഗമായി പുസ്തകമധുരം പങ്കിടുന്നവര്‍

ക്ലാസ്സ്തല സാഹിത്യസമാജം



Tuesday 23 July 2019

ചന്ദ്രയാൻ രണ്ടിന് യാത്രാമംഗളം




ബഹിരാകാശ ഗവേണഷണരംഗത്ത് വിസ്മയകുതിപ്പ് നടത്തിയ ചന്ദ്രയാൻ രണ്ടിന് യാത്രാമംഗളങ്ങൾ നേർന്ന് പിടിഎം വൈ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ. ഹൈടെക് ക്ലാസ്സ് മുറികളിലെ സാങ്കേതിക സൗകര്യങ്ങളും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലേയ്യും ലിറ്റിൽ കൈറ്റ്സിലേയും വിദ്യാർത്ഥികളും ഒത്തുചേർന്നപ്പോൾ എടപ്പലം ഹൈസ്കൂളിലെ നാൽപ്പത്തിനാല് ഡിവിഷനുകളിലായി പഠിക്കുന്ന രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിലിരുന്ന് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തിന് അനുഭവ സാക്ഷ്യം വരിച്ചു.

എല്ലാ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ചന്ദ്രയാന്റെ വിക്ഷേപണം എൽ സി ഡി പ്രൊജക്റ്റർ വഴി തത്സമയം കാണാൻ കുട്ടികൾക്ക് കഴിഞ്ഞു.
ഇനി സെപ്റ്റബർ ആറിലെ മറ്റൊരു അഭിമാന നിമിഷത്തിനുള്ള കാത്തിരിപ്പ്അന്നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങുന്നത്.


ബഹിരാകാശ ക്വിസ്-ചുമർപത്രം എന്നിങ്ങനെ അറിവിന്റെ വിരുന്നൊരുക്കി സയൻസ് ക്ലബ്ബും ഈ അഭിമാന നിമിഷത്തിനോടൊപ്പം ചേർന്നു.




Thursday 11 July 2019


സ്ക്കൂൾ പൗൾട്രി ക്ലബ്ബ്



മൃഗസംരക്ഷണ വകുപ്പ്സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മുട്ടക്കോഴിവളർത്തൽ പദ്ധതിയുടെ ഉത്ഘാടനം വിളയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.മുരളി ഹൈസ്കൂളിൽ നിര്‍വഹിച്ചു.

സ്ക്കൂളിലെ 50വിദ്യാർത്ഥികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും വിതരണം ചെയ്തു.കോഴിവളർത്തൽ പദ്ധതിയെ കുറിച്ചും പരിപാലനരീതികളെക്കുറിച്ചും വെറ്റിനറി ഡോ: ശില്‌പ.പി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുംക്ലാസ്എടുത്തു.പി.ടി..പ്രസിഡണ്ട് രാമചന്ദ്രൻ വെള്ളിതൊടി അദ്ധ്യക്ഷത വഹിച്ചു.

Wednesday 10 July 2019


പ്രതിഭോത്സവ പ്രശ്നോത്തരി






കെ
.എസ്.ടി..യുടെ മുഖപത്രമായ അധ്യപകലോകം നടത്തിയപ്രതിഭോത്സവ പ്രശ്നോത്തരിയിലെ സ്കൂള്‍തല വിജയികള്‍



1. റിഷാൽ അഹമ്മദ് സി ടി 10 
2. ദാനിഷ് നിഷാ ജി എം 9
3. ശിവാനി പി വി 9